Trichendamangalam

Our Works

രവിവാര പാഠശാല

30 വർഷ കാലമായി മുടങ്ങാതെ എല്ലാ ഞായറാഴ്ചയും 10 കരകളിലെയും ഹൈന്ദവവിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് മതപഠനം നടത്തുന്നതിനും ഭഗവത് ഗീത ഉൾപ്പെടെയുള്ള പുരാണങ്ങളും, മറ്റ് ഹൈന്ദവ ആദ്ധ്യാത്മിക രംഗത്തെ പഠനങ്ങൾക്കുമായി സനാതനധർമ്മ രവിവാര മതപാഠശാല നടത്തുന്നു. ഇതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഗ്രാന്റ് ലഭിക്കുന്നുണ്ട്. കേരളത്തിലെ ഹൈന്ദവ മതപാഠശാല രംഗങ്ങളിൽ വെച്ച് ഏറ്റവും മികച്ച പ്രവർത്തനങ്ങളാണ് ഇതിലൂടെ ഇവിടെ നടക്കുന്നത്.

സൗജന്യ psc പരിശീലനം

ചരിത്രത്തിൽ ആദ്യമായി കേരളത്തിലെ ഒരു സ്വകാര്യ ഹൈന്ദവ ക്ഷേത്ര ഭരണസമിതിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി സൗജന്യ psc പരിശീലനം ആരംഭിക്കുന്നത് പെരിങ്ങനാട് ക്ഷേത്രത്തിലാണ്. എല്ലാ ഞായറാഴ്ചയും ഉച്ചയ്ക്ക് ശേഷം 2 ഡിവിഷനുകളിലായി വിദഗ്ദ്ധരായ അധ്യാപകരാൽ നടത്തപ്പെടുന്നു. നിലവിൽ 373 വിദ്യാർത്ഥികളാണ് രജിസ്റ്റർ ചെയ്ത് പഠനം നടത്തുന്നത്. 2019ലാണ് ഈ പ്രവർത്തനം ആരംഭിച്ചത്.

പ്രതിഭാ സംഗമം

അതാത് വർഷത്തെ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ 75 ശതമാനത്തിൽ കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർഥികളെയും മറ്റ് വിദ്യാഭ്യാസ മേഖലകളിൽ ഉന്നത വിജയം നേടിയവരെയും അനുമോദിക്കുന്നു. മൊമെന്റോയും സർട്ടിഫിക്കറ്റ് കൂടാതെ അർഹരായവർക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പ് നൽകുന്നു. 2019 2020 പ്രവർത്തന വർഷത്തിൽ -രൂപയാണ് സ്കോളർഷിപ്പ് തുക നൽകിയത്.

മൃത്യുഞ്ജയം ചികിത്സാ ധനസഹായ പദ്ധതി

2019 ആണ് ഈ പ്രവർത്തനം ആരംഭിച്ചത്. ഇതിലൂടെ 10 കരകളിലും ഉള്ള നിർധനരായ രോഗികൾക്ക് ചികിത്സാ സഹായം നൽകുന്നു. ക്യാൻസർ ഹൃദ്രോഗം കരൾ കിഡ്നി രോഗങ്ങൾ ഉള്ളവർക്ക് മുൻഗണന നൽകുന്നു. ഇതിനായി 2019 2020 വർഷത്തിൽ അഞ്ച് ലക്ഷം രൂപയാണ് വിതരണം ചെയ്തത്.

ശ്രീപാർവ്വതി മംഗല്യ സഹായ നിധി

ഇതിലൂടെ 10 കരകളിൽ നിന്നും ഓരോ നിർധനയായ പെൺകുട്ടിയുടെ വിവാഹ ആവശ്യത്തിലേക്കായി രക്ഷിതാക്കൾക്ക് നിശ്ചിത തുക മംഗല്യ സഹായമായി. ഇതിലേക്കായി 2019 2020 മൂന്നുലക്ഷം രൂപയാണ് വിതരണം ചെയ്തിട്ടുള്ളത്.

ശ്രീമഹാദേവ തൊഴിൽദാന പദ്ധതി

2019 ആരംഭിച്ച പദ്ധതിയാണ് ഇത്. ഇതു പ്രകാരം 10 കരകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട രണ്ടുപേർക്കു വീതം സൗജന്യമായി തയ്യൽ മെഷീൻ വിതരണം ചെയ്തു. വനിതകളുടെ തൊഴിൽ സ്വാശ്രയത്വം സംരക്ഷകത്വം ഉണർത്തുന്നതിനായി സൗജന്യമായി 20 തയ്യൽ മെഷീനുകൾ വിതരണം ചെയ്തു.

ശ്രീ മഹാദേവ തയ്യൽ പരിശീലന കേന്ദ്രം

2019 ൽ ആരംഭിച്ച ഈ ഈ പദ്ധതി പ്രകാരം പത്തു കരകളിൽ നിന്നും നിർദ്ധനരായ യുവതികൾക്ക് തൊഴിൽ പരിശീലനം നൽകുന്നു. വിജയകരമായി പഠനം പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാർ അംഗീകാരമുള്ള സ്ഥാപനത്തിന്റെ സർട്ടിഫിക്കറ്റും നൽകുന്നു.
Scroll to Top